ദോഹ: പ്രകൃതിയുടെ പച്ചപ്പിലേക്കും നഗരത്തിന്റെ ആധുനിക സൗന്ദര്യത്തിലേക്കും പാതകൾ വെട്ടിത്തുറന്ന് ഖത്തർ ഇന്ന് ലോക ബൈസൈക്കിൾ ദിനം ആഘോഷിക്കുന്നു. വെറുമൊരു കായിക വിനോദമെന്നതിനപ്പുറം, പരിസ്ഥിതി സൗഹൃദമായൊരു ജീവിതശൈലിയുടെയും ശാരീരികക്ഷമതയുടെയും പ്രതീകമായി സൈക്ലിങ്ങിനെ നെഞ്ചിലേറ്റിയ ഖത്തർ ലോകോത്തര നിലവാരത്തിലുള്ള നൂറുകണക്കിന് കിലോമീറ്റർ ട്രാക്കുകളുമായാണ് സൈക്ലിങ് പ്രേമികളെ വരവേൽക്കുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങളും താപനിലയും തത്സമയം അറിയിക്കുന്ന ആധുനിക മോണിറ്ററിങ് സംവിധാനങ്ങളും, സുരക്ഷിതമായ യാത്രാ മുന്നറിയിപ്പുകളും അടങ്ങിയ ഖത്തറിലെ സൈക്കിൾ ട്രാക്കുകൾ ലോകത്തിന് മാതൃകയാണ്.ഖത്തറിന്റെ കായിക ഭൂപടത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്ന് ഗിന്നസ് റെക്കോർഡിൽ ഇടംനേടിയ ഒളിമ്പിക് സൈക്ലിങ് ട്രാക്കാണ്. ......
സിദ്ധരാമയ്യ മന്ത്രിസഭയിൽ ഭവനം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കരുത്തനായ മുസ്ലിംനേതാവ് സമീർ അഹമ്മദ് ഖാൻ ഡി കെ ശിവകുമാറിന്റെ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അശനി പാതം പോലെ ഒരു ആഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായത്. ദാവൺഗെരെ സൗത്ത് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലായ നേതാവാണ് സമീർ അഹമ്മദ് ഖാൻ. ......
ദോഹ: സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തലങ്ങൾ പരിഗണിക്കാതെ, യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര സാമ്പത്തിക സഹായ-സ്കോളർഷിപ്പ് പദ്ധതികളുമായി ഖത്തർ ഫൗണ്ടേഷൻ. എജ്യുക്കേഷൻ സിറ്റിയിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്ക് തടസ്സമില്ലാതെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് ഫൗണ്ടേഷൻ ഒരുക്കിയിരിക്കുന്നത്.
സാമ്പത്തിക ശേഷി കുറഞ്ഞതുകൊണ്ട് മാത്രം ഒരു വിദ്യാർത്ഥിക്കും ലോകോത്തര വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്ന 'തുല്യ അവസരം' (Equal Opportunity) എന്ന തത്വത്തിലൂന്നിയാണ് ഖത്തർ ഫൗണ്ടേഷന്റെ ഈ സുപ്രധാന ചുവടുവെപ്പ്. ......
തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ സർക്കാർ നീക്കമായ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പാക്കണമെന്ന് നടൻ ജോയ് മാത്യു. സിനിമാ മേഖലയിൽ ഉപയോഗിക്കുന്ന കാരവനുകളിലും പരിശോധന നടത്തുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു. എംഎൽഎ ഹോസ്റ്റലുകളിൽ പരിശോധന നടത്താനും ആർജ്ജവം കാണിക്കണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു.
സിനിമാ പ്രവർത്തകരുടെ കാരവനുകൾ ഉൾപ്പെടെ ഏത് കാരവനും പരിശോധിക്കാമെന്ന് ജോയ് മാത്യു പറഞ്ഞു. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലിനെ സൗദി അറേബ്യയിലെ അടുത്ത ഇന്ത്യൻഅംബാസഡറായി നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച വൈകീട്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. ......
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (CIC)യുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ മദ്രസകളുടെ അക്കാദമിക്, ഓപ്പറേഷൻ വിഭാഗങ്ങളുടെ ഡയറക്ടറായി ഡോ. അലിഫ് ശുകൂർ ചുമതലയേറ്റു.
അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്നും ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദാന്തര ബിരുദവും, ഡോക്ടറേറ്റും നേടിയ ഡോ. ......
2026 മെയ് 27-ന് ഈദുൽ അദ്ഹ ദിനത്തിൽ രാവിലെ 6 മണി മുതൽ 8 മണി വരെ വക്റ വെളിച്ചം ഹാളിൽ വെച്ച് QIIC
വക്റ & വക്റ ജദീദ് യൂണിറ്റുകൾ സംയുക്തമായും MGM Qatar വക്റ സോണിന്റെ സഹകരണത്തോടെയും സംഘടിപ്പിച്ച "പെരുന്നാളരങ്ങ്, ഈദ് സ്നേഹസംഗമം" ശ്രദ്ധേയമായി. കുട്ടികളും സ്ത്രീകളുമടക്കം ഏകദേശം 100-ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
ഫൈഹ ഫഹ്സിറിന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിൽ വക്റ ജദീദ് യൂണിറ്റ് സെക്രട്ടറി റിയാസ് പി.വി.കെ സ്വാഗതം ആശംസിച്ചു. ......

ദോഹ: തനിമ ഖത്തർ ആഭിമുഖ്യത്തിൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ സംഘടിപ്പിച്ച ബലിപെരുന്നാളാഘോഷം ‘ഈദിനം’ ചേർച്ചയുടെയും കൂട്ടായ്മയുടെയും കുടുംബോത്സവമായി.
മലർവാടി ബാലസംഘം, സ്റ്റുഡന്റ്സ് ഇന്ത്യ, ഗേൾസ് ഇന്ത്യ, വിമൻ ഇന്ത്യ, യൂത്ത്ഫോറം തുടങ്ങി സിഐസി പോഷകസംഘടനകളുടെ സഹകരണത്തോടെ അരങ്ങേറിയ കലാപരിപാടികൾ പ്രതീക്ഷാപൂർവം ആത്മാഭിമാനത്തോടെ മുന്നോട്ടുപോകാനുള്ള ആഹ്വാനം കൂടിയായി.
സ്വാഗതനൃത്തം, ഒപ്പന, മ്യൂസിക്കൽ ഡ്രാമ, മെഡ്ലി, ഖവാലി, വട്ടപ്പാട്ട്, സ്കിറ്റ് തുടങ്ങി കലാവൈവിധ്യങ്ങളുടെ സമ്പന്നത ആഘോഷപരിപാടികൾക്ക് മാറ്റുകൂട്ടി.
സ്ത്രീ നവോത്ഥാനത്തിന്റെ ചാലകശക്തികളാവാൻ ശേഷിയുള്ള ആധുനിക സ്ത്രീ മുന്നേറ്റത്തിന്റെ കഥപറഞ്ഞ് ഡോ. സയ്യിദ പാഷ രചനയും സംവിധാനവും നിർവഹിച്ച രംഗാവിഷ്കാരം ‘കിതാബിലെ പെണ്ണ്’,
ദുരന്തങ്ങൾക്കപ്പുറത്തെ ജീവിതപ്രാരാബ്ധങ്ങളിലും അക്ഷരങ്ങളെ പ്രണയിച്ച് ആത്മശാന്തി നേടുകയും ചുറ്റുമുള്ള ജീവിതങ്ങൾക്ക് പ്രതീക്ഷയുടെ നിറം നല്‍കുകയും ചുറ്റുവട്ടങ്ങളിൽ വെളിച്ചം പ്രസരിപ്പിക്കുകയും ചെയ്യുന്ന നന്മജീവിതങ്ങളെ ആവിഷ്കരിച്ച് ലത്തീഫ് വടക്കേക്കാട് സംവിധാനം ചെയ്ത രംഗാവിഷ്കാരം ‘നൂർ’, സംഗീതപ്രേമികളുടെ മനം കവർന്ന ഖവാലി, മെഡ്ലി തുടങ്ങിയ ഇനങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ......
ദോഹ: വനിതാ കൂട്ടായ്മയായ നടുമുറ്റം ഖത്തര്‍ പ്രവര്‍ത്തനത്തിന്റെ പത്താം വര്‍ഷത്തിലേക്ക് കടക്കുന്നു. പ്രവാസി സമൂഹത്തില്‍ വനിതകളുടെ കൂട്ടായ്മയും സൗഹൃദവും ശാക്തീകരണവും ലക്ഷ്യമാക്കി ആരംഭിച്ച സംഘടന, കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിവിധ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറി. ......